LOCAL NEWSMUKKAM

ശലഭോത്സവം:അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

മുക്കം നഗരസഭ അങ്കണവാടി കലോത്സവം”ശലഭോത്സവം” ഇന്ന്  മുക്കം എം കെ എച്ച് എം എം ഒ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നഗരസഭ ചെയർമാൻ ശ്രീ. പി ടി ബാബു  പരിപാടിയുടെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൻ അഡ്വ. ചാന്ദിനി പരിപാടിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ കുമാരി ആഗ്ന യാമി പരിപാടിയിൽ മുഖ്യ അതിഥി ആയിരുന്നു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കുഞ്ഞൻമാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.റുബീന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ . ശ്രീമതി. പ്രജിത പ്രദീപ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യനാരായണൻ മാസ്റ്റർ പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്‌ദുൾ മജീദ്, കൗൺസിലർ മാരായ ശ്രീ വേണുഗോപാലൻ മാസ്റ്റർ, ശ്രീമതി ഫാത്തിമ കൊടപ്പന,സി ഡി പി ഒ ശ്രീമതി. പ്രസന്നകുമാരി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി. റീജ ടി പി നന്ദി രേഖപ്പെടുത്തി.നഗരസഭ കൗൺസിലർമാർ, അങ്കണവാടി പ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. മുക്കം നഗരസഭയിലെ 35 അങ്കണവാടിയിൽ നിന്നുമുള്ള 450 കുട്ടികളാണ് പരിപാടിയിൽ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com