
മണ്ടാം കടവ് – താഴെ തിരുവമ്പാടി റോഡിൻ്റെ ശോചനീയാവസ്ഥക്കും അധികാരികളുടെ അനാസ്ഥക്കും അവഗണനക്കും എതിരെ കാരമൂല, കുമാരനെല്ലുർ വാർഡ് യു.ഡി.എഫ്. കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ടാം കടവിൽ വെച്ച് ധർണ്ണ നടത്തി. ധർണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വി.എൻ. ജംനാസ് ഉൽഘാടനം ചെയ്തു. വാർഡ് യു.ഡി.എഫ്. കൺവീനർ ടി.പി. ജബ്ബാർ അധ്യക്ഷം വഹിച്ചു. DCC മെമ്പർ കാരാട്ട് ശ്രീനിവാസൻ, വാർഡ് മെമ്പർ ജംഷീദ് ഒളകര, കാരാട്ട് കൃഷ്ണൻകുട്ടി മാസ്റ്റർ, വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ടി.കെ. സുധീരൻ എന്നിവർ പ്രസംഗിച്ചു. നിഷാദ് വീച്ചി, മുജീബ് കെ.പി., ശശി എം. കെ. , ആബിദ് കാളിയെടത്ത്, റജീന കിഴക്കെയിൽ,ശാന്ത അമ്പലക്കണ്ടി, റസിയ പഴനിനങൽ, നാസർ ഒടമ്മൽ, സിബി മുല്ല യിൽ, അഷ്റഫ് C.T. തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് തിരുവമ്പാടി PWD ഓഫീസിലേക്ക് പ്രധിഷേധ മാർച്ച് നടത്തി.
മാർച്ചിൻ്റെ ഉൽഘാടനം മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. അധികാരികൾ കണ്ണ് തുറന്ന് ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും റോഡിൽ വിതറിയ പാറപ്പൊടി കാരണം ജനങ്ങൾക്ക് ഉണ്ടാവുന്ന പ്രയാസം കണക്കിലെടുത്ത് അതേവരെ പൊടി ശല്ല്യം നിയന്ത്രിക്കാൻ റോഡിൽ വെള്ളം പമ്പ് ചെയ്യുന്ന തിനാവശുമായ നടപടികൾ കൈകൊള്ളണമെന്നുംമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി. എൻ. ജംനാസ് ആവശ്യപ്പെട്ടു. PWD ഓഫീസ് മാർച്ചിന് നിഷാദ് വീച്ചി, അലി വാഹിദ്, ഷഫീഖ്, അംജദ് ഖാൻ, ബാബു എം. കെ. ,ബിച്ചുണ്ണീ, ബേബി എന്നിവർ നേതൃത്വം നൽകി.



