LOCAL NEWS

നാൽപ്പതുമേനിയിൽ തെരുവുനായകളുടെ വിളയാട്ടം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. വ്യാഴാഴ്ചരാവിലെ 11 മണിയോടെ കൂട്ടമായെത്തിയ തെരുവുനായകൾ മറ്റത്തിൽ ജെയിംസ്, മണ്ഡപത്തിൽ ബിജു എന്നിവരുടെ ആടുകളെ മാരകമായി കടിച്ചുപരിക്കേൽപ്പിച്ചു.ജെയിംസിന്റെ ആടിന്റെ കാലുകൾക്കാണ് പരിക്ക്. ബിജുവിന്റെ ഗർഭിണിയായ ആടിന്റെ അകിടിനും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. കഴിഞ്ഞാഴ്ച മറ്റത്തിൽ ജെയിംസിന്റെ ആട്ടിൻകുട്ടിയെ കടിച്ചുകൊന്നിരുന്നു. കഴിഞ്ഞവർഷം ജെയിംസിന്റെ വീട്ടിൽ കൂട്ടമായെത്തിയ നായ്ക്കൾ കൂടുതകർത്ത് ഒമ്പത് മുയലുകളെ കൊല്ലുകയുണ്ടായി.സമീപത്ത് പലവീടുകളിൽനിന്നും കോഴികളെ പിടികൂടുന്നതും ആവർത്തിക്കുകയാണ്. തെരുവുനായകളുടെ ഭീഷണിക്ക് അടിയന്തര പരിഹാരംവേണമെന്ന് ആംആദ്മി പാർട്ടി പഞ്ചായത്തുകമ്മിറ്റി ആവശ്യപ്പെട്ടു.സണ്ണി വി. ജോസഫ് അധ്യക്ഷനായി. പോൾ മുട്ടത്ത്, സിബി പുത്തൻപുര, ജോൺസൺ ചെറുവത്തൂർ, ടി.കെ. തങ്കച്ചൻ, രാജു കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com