
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എല്ലാം പഞ്ചായത്തിൽ നിന്നും സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകിയ രസീത് കൂടി ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സെക്രട്ടറിയും അറിയിക്കുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം. അനധികൃത പ്രചാരണ ബോർഡുകളും ബാനറുകളും നീക്കം ചെയ്യാത്തവരിൽ നിന്നും പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ടും, സെക്രട്ടറിയും അറിയിക്കുന്നു



