LOCAL NEWS

സിസ്റ്റര്‍ ജാക്വലിൻ മേരി സി.എം.സി അന്തരിച്ചു

തിരുവമ്പാടി കര്‍മ്മലീത്ത കോണ്‍വെന്റിലെ സിസ്റ്റര്‍ ജാക്വലിന്‍ മേരി (82) അന്തരിച്ചു. പരേതരായ തറപ്പിൽ മാണി-മേരി ദമ്പതിമാരുടെ മകളാണ്. ദീര്‍ഘകാലം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍ അധ്യാപികയായിരുന്നു. മേരിക്കുന്ന്, പൊയിലോഞ്ചാല്‍, കല്‍ക്കുണ്ട്, തേഞ്ഞിപ്പലം, മുതുകാട്, കൂടരഞ്ഞി, പുഷ്പിഗിരി കോണ്‍വെന്റുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: മോനിക്കുട്ടി ( റിട്ട. അധ്യാപിക), തോമസ് ( തറിമറ്റം), അബ്രഹാം മാനുവല്‍ ( ആര്‍. ജെ. ഡി. സംസ്ഥാനസമിതിയംഗം), ആലീസ് എമ്മാനുവല്‍ (റിട്ട. അധ്യാപിക, കോളയാട്), പരേതരായ മത്തായി (റിട്ട. പ്രധാനാധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍, തിരുവമ്പാടി), ചാണ്ടിക്കുഞ്ഞ് ( വാലില്ലാപ്പുഴ), റവ. ഡോ. സക്കറിയാസ് എസ്. ജെ( റിട്ട. പ്രിന്‍സിപ്പല്‍, സെയ്ന്റ് സേവിയേസ് കോളേജ്, ഡല്‍ഹി), മാണിക്കുഞ്ഞ് ( ശാന്തിനഗര്‍), ജോസഫ് ( തറിമറ്റം), ഏലിയാമ്മ (റിട്ട. അധ്യാപിക, ഭീമനടി, കാസര്‍ഗോഡ്). സംസ്‌കാരം തിരുവമ്പാടി കർമ്മലീത്ത കോൺവെന്റിൽ പൊതുദർശനത്തിന് ശേഷം നടക്കുന്ന സംസ്കാര ചടങ്ങിന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ കാർമികത്വം വഹിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com