LOCAL NEWS

ലോക എയ്ഡ്സ് ദിനം ആചരിച്ചു

തിരുവമ്പാടി:ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗവ: ഐടിഐ യിലെ റെഡ് റിബൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് തിരുവമ്പാടി ടൗണിൽ സന്ദേശ വിളംബര ജാഥയും മനുഷ്യ ചങ്ങലയും തീർത്തു. മുഴുവൻ ട്രൈയിനീസും സ്റ്റാഫും പങ്കെടുത്ത പരിപാടിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്യുകയും എയ്ഡ്‌സ് ദിന സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. “സമൂഹങ്ങൾ നയിക്കട്ടെ” എന്ന ആശയവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജു ബോധവൽക്കരണ ക്ലാസ് എടുക്കുകയും, ശ്രീജിത്ത് ആശംസ അറിയിക്കുകയും ചെയ്തു. തുടർന്ന് ഐ.ടി.ഐയി വച്ച് ട്രൈയിനീസിനായി പോസ്റ്റർ നിർമാണ മത്സരം നടത്തുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com