LOCAL NEWS

ലോക ഏഡ്സ് ദിനം ആചരിച്ചു

തിരുവമ്പാടി: ലയൺസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ലോക ഏഡ്സ് ദിനാചരണം നടത്തി. ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങ് ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. സിബിൻ വി ജോസ് അധ്യക്ഷത വഹിച്ചു. ലിസ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. പി എം മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. ടോമി തറക്കുന്നേൽ ഏഡ്സ് ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജിൽസ് പെരിഞ്ചേരി, സണ്ണി കുന്നേൽ, ജെയിംസ് ചെറുശ്ശേരി, കെ സി ജോൺ കൂവപ്പാറ, അഡ്വ. ജിമ്മി ജോർജ് ചെറുകാട്ടിൽ, സുജൻ കുമാർ, ജിമ്മി അലക്സ് ഉഴുന്നാലിൽ, വർക്കി പാറേകുന്നേൽ, സാന്റി കളത്തിപ്പറമ്പിൽ, റഹ്മത്തുള്ള, ഷാർലറ്റ് പോൾ, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com