
കേരള മീഡിയ അക്കാദമി കോളേജ്/ ഹയർ സെക്കൻഡറി തലം കേന്ദ്രീകരിച്ച് പലസ്തീൻ വിഷയത്തിൽ വാർത്താവതരണ മത്സരം സംഘടിപ്പിക്കുന്നു. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും. മത്സരാർത്ഥികൾ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിൻ അവതരിപ്പിച്ച് തയ്യാറാക്കി അയക്കണം. വായിച്ച വാർത്തകൾ ഇമെയിൽ മുഖേന അയക്കാവുന്ന രീതിയിൽ എംപി4 ഫോർമാറ്റിൽ ആയിരിക്കണം അയയ്‌ക്കേണ്ടത്.പത്രവാർത്തകൾ അതേപടി അനുകരിച്ച് അവതരിപ്പിക്കരുത്. വാർത്തകൾ തയ്യാറാക്കുന്നതിലുള്ള മത്സരാർത്ഥികളുടെ അഭിരുചിയും സർഗ്ഗശേഷിയും അവതരണ മികവുമാണ് പരിഗണിക്കുക. മത്സരത്തിനായി മുതിർന്നവരുടെ സഹായം സ്വീകരിക്കരുത്. (സാങ്കേതിക സൗകര്യം ഒരുക്കൽ ഒഴികെ). താത്പര്യമുള്ളവർ ഡിസംബർ 14ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വാർത്താ ബുള്ളറ്റിൻ mediaclub.gov@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കണം. ഫോൺ: 0471-2726275, 0484-2422275



