
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ വനിതാ ആശ്രിതർക്ക് സ്‌മൈൽ കേരള വായ്പാ പദ്ധതി
കേരളത്തിൽ കോവിഡ് ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവർഗ/ ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള സർക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോർപറേഷന്റെയും സംയുക്ത സംരംഭമായ പദ്ധതിയിലൂടെ ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭ്യമാണ്. 18 വയസിനും 55 വയസിനുമിടയിൽ പ്രായമുള്ള മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കുമായി www.kswdc.org എന്ന വെബ്‌സൈറ്റിലോ 0495-2766454, 9447084454 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകർക്ക് അപേക്ഷിക്കാം
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിൽ സ്ഥിരതാമസമുള്ള 18 മുതൽ 40 വയസുവരെ പ്രായമുള്ള സന്നദ്ധ പ്രവർത്തകർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള വ്യക്തികൾ, ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്വകാര്യ സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ സന്നദ്ധ സംഘടനകളും അവയിൽ പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്കും ഗൂഗിൾ ലിങ്ക് വഴി ഓഗസ്റ്റ് 15 ന് മുമ്പായി രജിസ്റ്റർ ചെയ്യാം.
ഓരോ സംഘടനയിൽ നിന്നും പരമാവധി 10 പേർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി എല്ലാ സന്നദ്ധ പ്രവർത്തകരും അവരുടെ താമസസ്ഥലത്തെ വില്ലേജിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്- https://docs.google.com/forms/d/e/1FAIpQLSdWWCrXzkP5aOCUekP-D4V0ogyJGoMlEOR7K683uhpeO1XZvg/viewform?usp=sf_link. കൂടുതൽ വിവരങ്ങൾക്ക് 0495-2371002.
ബാങ്കിങ് കറസ്‌പോണ്ടന്റ്; അപേക്ഷ ക്ഷണിച്ചു
ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. www.ippbonline.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0495- 2380690, 9944960690, 9746039663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെയർ പ്രൊവൈഡർ നിയനം
സാമൂഹ്യനീതി കുപ്പിനു കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാർ വ്യവസ്ഥയിൽ കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. ജൂലൈ 25 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0495- 2355698.
ആട് വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ ജൂലൈ 21 ന് കേന്ദ്രത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പരിശീലനം. ആധാർ കാർഡ് കോപ്പി കൊണ്ടുവരണം. പങ്കെടുക്കുന്നവർ 0491-2815454, 9188522713 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി) ഡ്രൈവർ കം ഒ.എ (എൽ.ഡി.വി), എൻ.സി.എ എച്ച്.എൻ (കാറ്റഗറി നം. 470/20) തസ്തികയുടെ രെഞ്ഞെടുപ്പിനായി 27.06.2022-നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പകർപ്പ് പരിശോധനക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാണ്.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസിൽ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് (കാറ്റഗറി നം.070/2020) തസ്തികയുടെ തരെഞ്ഞെടുപ്പിനായി 27.06.2022 ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പകർപ്പ് പരിശോധനക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാണ്.
ടെൻഡർ ക്ഷണിച്ചു
ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2022-2023 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന ദിവസം ജൂലൈ 27 ഉച്ചക്ക് 02.30 വരെ. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് വനിതാ സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495- 2371343.
വിജ്ഞാപന നടപടികൾ റദ്ദാക്കി
ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ആറാം എൻ.സി.എ- എസ്.സി.സി.സി തസ്തികയുടെ 2021 ഡിസംബർ 15ലെ 636/2021 കാറ്റഗറി നമ്പർ പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം നിർദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകൾ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.



