മലബാർ റിവർ ഫെസ്റ്റ് പ്രീ ഇവൻ്റിൻ്റെ ഭാഗമായി ജില്ലാതല ചെസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത്.

കാരശ്ശേരി: മലബാർ റിവർഫെസ്റ്റ് പ്രീ ഇവന്റിന്റെ ഭാഗമായി ജില്ലാതല ചെസ് ടൂർണമെന്റ് സംഘടിപ്പിച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത്.കറുത്തപറമ്പ് ചെസ് അക്കാദമിയുമായി സഹകരിച്ച് കാരശ്ശേരി കമ്മ്യൂണിറ്റിഹാളിൽ നടത്തിയ ടൂർണമെന്റിൽ അറുപതോളം മത്സരാർത്ഥികൾ മാറ്റുരച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം ആയിഷ ചേലപ്പുറത്തിന്റെ മരണവായി ബന്ധപ്പെട്ട് ഈ മത്സരത്തിന്റെ ഉദ്ഘാടനമുൾപ്പെടെയുള്ള പൊതുപരിപാടികൾ മാറ്റിവെച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, വൈസ് പ്രസിഡന്റ് എം.ദിവ്യ,വാർഡ് മെമ്പർ കെ.സി. മുബഷിർ,ചെസ് കമ്മിറ്റി ഭാരവാഹികളായ കെ.പി.വാസു,നൂറുദ്ദീൻ,മുനീർ, ഹമീദ് എന്നിവരും നാട്ടുകാരായ റഹ്മത്ത് പറശ്ശേരി, പി.രജീഷ്, നടുക്കണ്ടി അബൂബക്കർ, ബഷീർ ഇല്ലക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു.



