KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കയാക്കിങ് ബ്രഷ് സ്ട്രോക്സ് 2026 ഇന്ന് തുഷാരഗിരിയിൽ

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവൽ 2026-നോടനുബന്ധിച്ച് കോഴിക്കോട് ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ഏകദിന വാട്ടർ കളർ ക്യാമ്പ് ‘കയാക്കിങ് ബ്രഷ് സ്ട്രോക്സ് 2026’ ഇന്ന് തുഷാരഗിരിയിൽ നടക്കും.ജൂലൈ 29 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ക്യാമ്പ്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കേരള ടൂറിസം, കേരള സർക്കാർ, ഇന്ത്യൻ കയാക്കിങ് കനോയിങ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പ്രകൃതിയും സാഹസികതയും കലയും ചേർത്തുള്ള ക്യാമ്പിൽ വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും പങ്കെടുക്കാം.



