നാടിന്റെ രക്ഷാദൗത്യത്തിന് കരുതലിന്റെ സ്പർശം;എന്റെ മുക്കം സന്നദ്ധസേനയ്ക്ക് “ബ്രീത്തിംങ് കംപ്രസ്സർ” സമ്മാനിച്ച് ബക്കർ കളർ ബലൂൺ.

മുക്കം: ബക്കർ കളർ ബലൂൺ സമ്മാനിച്ച രണ്ടര ലക്ഷത്തോളം വിലവരുന്ന സ്കൂബ എയർ കംപ്രസ്സർ (മുങ്ങൽ വിദഗ്ദർക്കുള്ള ശാസോച്ച്വാസ നിർമ്മിതി) ഏറ്റുവാങ്ങി എൻ്റെ മുക്കം സന്നദ്ധ സേന.ഒഴുക്കിൽപ്പെട്ട് കാണാതാവുന്നവരെ കണ്ടെത്തുന്നത് വരെ തിരയാൻ എൻ്റെ മുക്കം സന്നദ്ധ സേന സ്കൂബടീം ഒരുക്കമാണെങ്കിലും, സിലിണ്ടർ കാലിയായാൽ റീ ഫില്ലിംങ് നടത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല.സ്കൂബ ബ്രീത്തിംങ് കംപ്രസ്സർ യാദാർത്ഥ്യമായതോടെ സമീപ പ്രദേശങ്ങളിലുള്ള സ്കൂബ ടീമുകൾക്കും ഇത് വലിയൊരു ആശ്വാസമാകും.ഫയർ സ്റ്റേഷനുകളിൽ ഈ സംവിധാനമുണ്ടെങ്കിലും സന്നദ്ധ പ്രവർത്തകർക്ക് ഉപയോഗപ്പെടുത്താനുള്ള അനുമതിയില്ലാത്തതിനാൽ സിലിണ്ടറുമായി എറണാകുളത്ത് സ്വന്തം വാഹനവുമായി പോകേണ്ട അവസ്ഥയായിരുന്നു.ഒരു പക്ഷേ പിറ്റേന്നും തിരച്ചിലിൻ്റെ ഭാഗമാവേണ്ടി വന്നാൽ സിലിണ്ടർ തീർന്നതിൻ്റെ പേരിൽ നിർത്തിവെക്കേണ്ട അവസ്ഥയും, ചില സന്ദർഭങ്ങളിൽ ഉന്നതങ്ങളിലെ ശുപാർശയിൽ സിലിണ്ടർ നിറച്ച് നൽകിയിട്ടുമുണ്ട്.എൻ്റെ മുക്കം സന്നദ്ധ സേനയ്ക്ക് യൂണിഫോം നൽകിയും,ആരംഭ നാൾമുതൽ നിരവധിയായിട്ടുള്ള പ്രവർത്തനങ്ങളിൽ തണലായി നിന്നിട്ടുള്ള ബക്കർ എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ്.മുക്കം കളർ ബലൂൺ ഹാളിൽ നടന്ന പരിപാടി സികെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ജാബിർ മുക്കം അദ്ധ്യക്ഷനായി.എപി മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.അഷ്ക്കർ സർക്കാർ സ്വാഗതവും,രജീഷ് പെരുമ്പടപ്പ് നന്ദിയും പറഞ്ഞു.മുക്കം നഗരസഭ അധ്യക്ഷ അഡ്വക്കേറ്റ് ചാന്ദിനി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി.അബ്ദുൽ അക്ബർ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അലി അക്ബർ,വ്യാപാരി വ്യവസായി സമിതി സുൽഫിക്കർ, മുക്കം നഗരസഭാ കൗൺസിലർ റൈനീഷ് നീലാംബരി,ഷീജ മണാശ്ശേരി, എംകെ മമ്മദ്, അബ്ദു ചാലിയാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.നസീർ എംബി, സജീഷ് എള്ളങ്ങൾ, ഷബീർ പുൽപറമ്പ്, ഷംസീർ മെട്രോ, ബാബു എള്ളങ്ങൽ, സന്നദ്ധ സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.



