LOCAL NEWSMUKKAMNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
തോട്ടത്തിൻ കടവിൽ യുഡിഎഫ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.

മുക്കം: ഐക്യജനാധിപത്യമുന്നണി തോട്ടത്തിൻകടവ് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനം സി കെ കാസിം എംഎൽഎ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഡിവിഷനിലെ മുതിർന്ന യുഡിഎഫ് നേതാക്കന്മാരെ ആദരിക്കുകയും സി കെ കാസിം എംഎൽഎക്ക് സ്വീകരണം നൽകുകയും ചെയ്തു.ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഇ കെ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഷാബ് മുല്ലോളി,ബേബി മാളിയേക്കൽ,ഐ പി ഉമ്മർ, മുതലായവർ ആശംസകൾ അർപ്പിച്ചു. നസീറ വി എ, എകെ ജോസ്,ശിവരാമൻ ശ്രീ നിലയം,ഗോപി തേനേങ്ങൽ,ഹംസ കെഎം,സലിം തോട്ടത്തിൻകടവ്. വേലായുധൻ സിപി മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് മാസ്റ്റർ സ്വാഗതവും റഫീഖ് എം എസ് നന്ദിയും പറഞ്ഞു.



