LOCAL NEWSNews

മലബാർ സ്‌പോർട് അക്കാദമിക്ക് പുതിയ സാരഥികൾ

പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമി പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ചെയർമാൻ പി ടി അഗസ്റ്റിൻ, കൺവീനർ ടി ടി കുര്യൻ, ട്രഷറർ സോമൻ പി കെ, വൈസ് ചെയർമാൻ ഒ പി തോമസ്, ജോയിൻ കൺവീനർ റോയ് ഓണാട്ട്, എന്നിവരെയും പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മലയോരമേഖലയിലെ പ്രതിഭാധനരായ കായിക ശേഷിയുള്ള കുട്ടികളെ കണ്ടെത്തി ദീർഘകാല അടിസ്ഥാനത്തിൽ വിദഗ്ധ പരിശീലനം നൽകി അവരെ സംസ്ഥാന തലത്തിലും ദേശീയതലത്തിലും മിന്നുന്ന താരങ്ങളായി വളർത്തുവാൻ രണ്ടായിരത്തി മൂന്നിൽ പുല്ലൂരാംപാറ ആസ്ഥാനമായി ആരംഭിച്ച കായിക കേന്ദ്രമാണ് മലബാർ സ്പോർട്സ് അക്കാദമി.

തുടക്കത്തിൽ പുല്ലൂരാംപാറ ഹൈസ്കൂളിലെ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം നടത്തിയത്. ആരംഭത്തിൽ 32 മെമ്പർമാരുടെ സഹകരണത്തോടെ തുടങ്ങിയ പ്രസ്ഥാനം പുല്ലൂരാംപാറ സ്കൂളിന്റെയും മാനേജ്മെന്റിന്റെയും

നാട്ടുകാരുടെയും പ്രോത്സാഹനത്തോടെ പടിപടിയായി വളർന്നു. തുടക്കത്തിൽ ജില്ലാ ചാമ്പ്യൻഷിപ്പും ഏതാനും സംസ്ഥാന മെഡലുകൾ കൊണ്ടും തൃപ്തിപ്പെട്ട അക്കാഡമി 2010 ൽ ശ്രീ ടോമി ചെറിയാൻറെ വരവോടുകൂടി താരങ്ങൾ കൂടുതൽ മിന്നും പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ തുടങ്ങി. തെരേസ ജോസഫ് ലിസ്ബത് കരോളിൻ ജോസഫ്, അപർണ റോയ് തുടങ്ങിയ താരങ്ങൾ റെക്കോർഡുകൾ തിരുത്തി കൊണ്ട് ദേശീയ ശ്രദ്ധ ആകർഷിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com