News

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ 2020-22 അധ്യയന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും എൻ. എം.എം എസ് , രാജ്യപുരസ്കാർ ജേതാക്കളെയും മെമന്റോ നൽകി ആദരിച്ചു.

സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷനായ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപകൻ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ വാസുദേവൻ, പി ടി എ പ്രസിഡണ്ട് മാത്യു ചെമ്പോട്ടിയ്ക്കൽ, ഹയർസെക്കൻഡറി അധ്യാപക പ്രതിനിധി ബിന്ദു മേരി പോൾ, സീനിയർ അസിസ്റ്റൻറ് മിനിമോൾ സിറിയക്,സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com