
കൂടരഞ്ഞി:കൂട്ടക്കര പാലത്തിത്തിന് സമീപത്തു നിന്നും പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി(42)യുടെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടിമീൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിൽ കോലാത്തും കടവിന് സമീപം ചെറുപുഴയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 7 മണിയോടെയാണ് ഇയാളെ കാണാതായത്.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും വിവിധ സന്നദ്ധ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചേർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇന്ന് നടത്തിയ തിരച്ചിൽ ഒടുവിലാണ് കോലോത്തും കടവ് കാലിക്കറ്റ് എസ്റ്റേറ്റിന് സമീപം മൃതദേഹം കണ്ടെത്തിയത്.നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.



