News

ജില്ലയിൽ വളയം പിടിക്കുന്നവർ ഞായറാഴ്ച ഒത്തുകൂടും

തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ് വാർഷികവും കുടുംബ സംഗമവും ഞായറാഴ്ച കൂടരഞ്ഞിയിൽ സംഘടിപ്പിക്കും

കോഴിക്കോട് ജില്ലയിൽ ഡ്രൈവർമാരുടെ ക്ഷേമത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ഏഴുവർഷം മുമ്പ് രൂപീകരിച്ച സംഘടനയാണ് കോഴിക്കോട് ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ്

ഇതിന്റെ ഏഴാം വാർഷികമാണ് ജൂലൈ 24ന് കബീർ പെരിങ്ങളം നഗർ ടോംസ് ഓഡിറ്റോറിയത്തിൽ കൂടരഞ്ഞിയിൽ ഒത്തുകൂടുന്നത്.

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അവർ ഒന്നിക്കുകയായി ശബ്ദം മാത്രം കേട്ടുകൊണ്ട് വാട്സാപ്പിൽ ഉള്ള പരിചയവുമായി ആയിരങ്ങൾ ഈ ഞായറാഴ്ച അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കും

പ്രസ്തുത ചടങ്ങ് തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ സുമിത് കുമാർ ഉദ്ഘാടനം ചെയ്യും. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,സാമൂഹ്യ പ്രവർത്തകൻ മാത്യൂ വാര്യായാനിയും മുഖ്യാതിഥിയായി സംബന്ധിക്കും.
തുടർന്ന് ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ് കൊടുവള്ളി എം വി ഐ അജിൽകുമാറും രംഗീഷ് കടവത്ത് സൈബർ സംബന്ധിച്ചുള്ള ക്ലാസും നടത്തും.

തുടർന്ന് ഡ്രൈവർമാരുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികളും അജ്നാസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ മ്യൂസിക് ഹാസ്യ കലാവിരുന്നും നടക്കും

പരിപാടിയുടെ പോസ്റ്റർ പ്രകാശം കഴിഞ്ഞദിവസം നടന്നു ചടങ്ങിൽ രക്ഷാധികാരി നിസാം കൂമ്പാറ പ്രസിഡന്റ് ബാദുഷ കൂടത്തായി സെക്രട്ടറി മൻസൂർ ചെലവൂർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നസീർ തടപ്പറമ്പിൽ കൺവീനർ ചോല വേലായുധൻ മുക്കം ഏരിയ കൺവീനർ ഗംഗാധരൻ എന്നിവർ സന്നിഹിതരായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com