
തിരുവമ്പാടി : സ്പീക്കർ ആൻ തെരേസ സുരേഷ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിലിന് മുൻപിൽ സത്യപ്രതിജ്ഞ ചെയ്തു കൊണ്ട് പാർലമെന്റ് സമ്മേളന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.. തുടർന്ന് പാർലമെന്റ് അംഗങ്ങൾ സ്പീക്കർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രിയായി അയ്ഷ അംനയും ഉപ പ്രധാനമന്ത്രിയായി അഭിജയ് ആർ ഷെമിനും ഡെപ്യൂട്ടി സ്പീക്കറായി അനുഗ്രഹ ചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു. ഹിസാൻ അഹമ്മദ്, സന നസ്റിൻ, ദിയ പി.എസ്സ്, ഫാത്തിമ മെഹ്റിൻ, ദയാൽ മന്ന, ഇൻഷ ഫാത്തിമ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അജദ് ബിൻ അൻസാർ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
ടൗൺ വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ലിസി അബ്രാഹം മുഖ്യാഥിതിയായ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ ആശംസകൾ നേർന്നു. അധ്യാപകരായ ജെസി പി.ജെ, ബീനാ റോസ് , ആൽബിൻ അബ്രാഹം, സിസ്റ്റർ സോളി, ആഗി തോമസ്, ബിന്ദു വി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



