LOCAL NEWSNews

പാലിയേറ്റീവ് കുടുംബ സംഗമവും വിനോദ യാത്രയും സംഘടിപ്പിച്ചു

കൂരാച്ചുണ്ട്: വേദനകളെ മറന്ന് സാന്ത്വനത്തിന്‍റെ തണലില്‍ പാലിയേറ്റീവ് കുടുംബ സംഗമവും വിനോദ യാത്രയും സംഘടിപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തും കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രവും കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പാലിയേറ്റീവ് രോഗി -ബന്ധു കുടുംബ സംഗമവും വിനോദ യാത്രയും സംഘടിപ്പിച്ചത്.

പഞ്ചായത്ത്‌ പരിധിയിലെ പാലിയേറ്റീവ് രോഗികളും, കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും വിനോദ യാത്രയില്‍ പങ്കാളികളായി. കൂരാച്ചുണ്ട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിമിലി ബിജു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗങ്ങളായ എൻ.ജെ. ആൻസമ്മ, സിനി ഷിജോ, കക്കയം പിഎച്ച്‌സി മെഡിക്കല്‍ ഓഫീസർ ടോജോ പി. ജോയ് എന്നിവർ നേതൃത്വം നല്‍കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com