LOCAL NEWSNews

ഗ്രാൻഡ് വില്ലേജ് ഫെസ്റ്റീവിയത്തിനു കൊടിയിറങ്ങി

താമരശേരി: കൊടുവള്ളി നിയോജക മണ്ഡലം എം‌എല്‍എ ഡോ. എം.കെ. മുനീറിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടക്കുന്ന ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്‍റെ ഭാഗമായി താമരശേരി പഞ്ചായത്തില്‍ നടക്കുന്ന ഗ്രാൻഡ് വില്ലേജ് ഫെസ്റ്റീവിയം കലാസാംസ്കാരിക പരിപാടികള്‍ ഉത്സവാന്തരീക്ഷത്തോടെ സമാപിച്ചു.

അഞ്ചിന് ആരംഭിച്ച ഗ്രാൻഡ് വില്ലേജ് ഫെസ്റ്റീവിയത്തില്‍ പ്രമുഖരായ കലാകാരന്മാരുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ കലാവിരുന്നുകളാണ് പ്രധാന വേദിയായ താമരശേരി ഗവ. യുപി സ്കൂളില്‍ നടന്നത്. ഗ്രാൻഡ് ഫെസ്റ്റിന്‍റെ ഭാഗമായുള്ള ജോബ് ഫെസ്റ്റും എജ്യുഫെസ്റ്റും 16,17,18 തിയതികളിലായി നടക്കും.

സമാപന പൊതുസമ്മേളനം ഡോ. എം.കെ. മുനീർ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. സൗദബീബി അധ്യക്ഷത വഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com