
മുക്കം:മാർക്കറ്റിലെ കോഴിതീറ്റ വിൽക്കുന്ന മുബാഹ് ട്രേഡേയ്സ് എന്ന കടയിൽ നിന്നും പട്ടാപകൽ പണം മോഷ്ടിച്ചയാളെ മുക്കം പോലീസ് പിടികൂടി
എറണാകുളം ആമ്പലൂർ സ്വദേശി നാഫിൽലിനെയാണ് മുക്കം പോലീസ് പിടികൂടിയത്
കഴിഞ്ഞ മാസം 31 ാം തിയതി ഉച്ചക്ക് 2 മണിക്കായിരുന്നു മോഷണം നടന്നത്.
കടയിലെ ജീവനക്കാർ ഉച്ചഭകഷണം കഴിക്കാൻ കടയുടെ ഷട്ടർ പകുതിപിതാഴ്ത്തി പോയ സമയത്താണ് മോഷ്ട്ടാവ്
നൗഫൽ കടയിൽ കയറി 8000 രൂപ മോഷ്ടിച്ചത്.
മോഷണത്തിന്റെ സി സി ടി വി ദൃശ്യം ആന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു
തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ എറണാകുളത്ത് വച്ച് പിടി കൂടിയത്.
മുക്കം ഇൻസ്പെക്ടർ ആനന്ദ് കെ പിയുടെ നിർദ്ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് മുക്കം പോലീസ് സ്റ്റേഷനിലെ
എസ് ഐ ആന്റണി ക്ലിറ്റസ് , സിവിൽ പോലീസ് ഓഫീസർമാരായ അനീസ് KM , രാഗേഷ് , അനസ് തച്ചംപൊയിൽ , രാജേഷ് മണാശേരി , ബിനോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്
പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കി



