HEALTHKODANECHERYLOCAL NEWSNews

കോടഞ്ചേരി സിഡിഎംസി യിൽ ഫിസിയോതെറാപ്പി ആരംഭിച്ചു

കോടഞ്ചരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് സെന്ററിൽ ഇനി മുതൽ ഫിസിയോതെറാപ്പി സേവനങ്ങളും ലഭ്യമാവും. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആയുള്ള സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയാണ്‌ സിഡിഎംസി . നിലവിൽ സ്പീച്ച്തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ , റീഹാബിലിറ്റേഷൻ സൈക്കോളജി സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളായ കമിഴ്ന്നു കിടക്കൽ, നീന്തൽ, മുട്ടുകുത്തൽ, ഇരിക്കൽ, നടക്കൽ, സംസാരിക്കൽ തുടങ്ങി ഓരോ നാഴികക്കല്ലുകളും അതാത് സമയത്ത് നഷ്ടപ്പെടുക, കുട്ടികളിലെ ഭാഷാവികാസത്തിലുള്ള കാലതാമസം, ബുദ്ധിവികാസത്തിലുള്ള കാലതാമസം, സംസാരത്തിലെ വ്യക്തതയില്ലായ്മ, വിക്ക്‌, ഹൈപ്പർ ആക്ടിവിറ്റി, പഠനവൈകല്യങ്ങൾ, ശ്രദ്ധക്കുറവ്, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയവക്കുള്ള തെറാപ്പികൾ ഇവിടെ ലഭ്യമാണ്. സെറിബ്രൽ പാൾസി, എ ഡി എച്ച് ഡി, ബുദ്ധിവൈകല്യം ,ഓട്ടിസം, ഡൗൺസ് സിൻഡ്രോം തുടങ്ങിയവ ഉള്ള കുട്ടികൾക്കുള്ള തെറാപ്പികളും ഇവിടെ ലഭ്യമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com