LOCAL NEWSNewsTHIRUVAMBADY

പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്തു

പുല്ലുരാംപാറ : പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ കീഴിൽ ആം ഓഫ് ഹോപ്പ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ബഹുമാനപെട്ട തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. ചടങ്ങിൽ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഫാ. പോൾ മരിയ പീറ്റർ അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്തു പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് , വനിതാ സഹകരണ സംഘം പ്രസിഡന്റ്‌ മില്ലി മോഹൻ, ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറി റോബർട്ട്. എൻ. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആം ഓഫ് ഹോപ്പ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെക്രട്ടറി രാജു ജോസഫ് സ്വാഗതം പറയുകയും കൺവീനർ ആംബ്രോസ്. എ . ജെ. നന്ദി അർപ്പിക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com