KOODARANCHILOCAL NEWSNews

കൂടരഞ്ഞി: നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

കൂടരഞ്ഞി: കൂടരഞ്ഞി മാവേലി സ്റ്റോറിന് മുന്നിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എല്ലാ നിലയിലും പരാജയമായ എൽഡിഎഫ് സർക്കാർ അവിശ്യ സാധനങ്ങളുടെ സബ്സിഡി നീക്കി ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തുകയാണെന്നും സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും തീർത്തും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ജോണി പ്ലാക്കാട്ടിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ അഡ്വക്കേറ്റ് ഷിബു തോട്ടത്തിൽ, വി എ നസീർ, മുഹമ്മദ് പാതിപ്പറമ്പിൽ, എൻ ഐ അബ്ദുൽ ജബ്ബാർ, ജോൺ പൊന്നമ്പയിൽ, ജോണി വാളിപ്ലാക്കൽ, ജോർജുകുട്ടി കക്കാടംപൊയിൽ, ജോസ് മാസ്റ്റർ ഞാവള്ളിയിൽ, പ്ലസൻ കുന്നേൽ, മോളി തോമസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജോഷി കൂമ്പുക്കൽ, സാലസ് ചെമ്പോട്ടിക്കൽ, എ.പി മണി, ഷാജി പൊന്നമ്പേൽ, ഷിയാസ് ഇല്ലിക്കൽ, ബേസിൽ വരിക്കാനിയിൽ, അബ്ദുൽ റഷീദ് മൗലവി, അസീസ് നടക്കൽ, മുജീബ് കാട്ടിലക്കണ്ടി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com