റോഡ് ഗതാഗത യോഗ്യമാക്കിയില്ല; കുപ്പായക്കോട് പാലം ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും

താമരശേരി: റോഡ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തകര്‍ന്ന കുപ്പായക്കോട് പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ പണി പൂര്‍ത്തീകരിക്കാതെ പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്ന പൊതുമരാമത്ത് മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്ന് പുതുപ്പാടി യുഡിഎഫ് കമ്മിറ്റി കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കോടഞ്ചേരി ഈങ്ങാപ്പുഴ റോഡിലെ പൊതു ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. നാട്ടുകാരെ ദുരിതത്തിലാക്കിയ വകുപ്പും മന്ത്രിയും പൊതുജനങ്ങളോട് പരസ്യമായി മാപ്പ് പറയണം.
പ്രഹസനമായി മാറിയ ഉദ്ഘാടന ചടങ്ങ് പുതുപ്പാടി യുഡിഎഫ് കമ്മിറ്റി ബഹിഷ്കരിക്കുകയാണെന്നും യുഡിഎഫ് പ്രവർത്തകരോ ജനപ്രതിനിധികളോ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും യുഡിഎഫ് ചെയർമാൻ അഡ്വ. പി.സി. നജീബ്, കണ്‍വീനർ ബിജു താന്നിക്കാകുഴി എന്നിവർ അറിയിച്ചു.



