KODIYATHOORLOCAL NEWSNews

ചാലിയാർ ജലോത്സവം നാളെ

കൊടിയത്തൂർ : ചെറുവാടി ജനകീയക്കൂട്ടായ്മ സംഘടിപ്പിക്കുന്ന ചാലിയാർ ജലോത്സവം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതുമണിക്ക് ചെറുവാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽനിന്ന് സാംസ്കാരിക ഘോഷയാത്രയോടെ പരിപാടി തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 30-ഓളം ടീമുകൾ ജലോത്സവത്തിൽ പങ്കെടുക്കും. ഇതോടൊപ്പം ചാലിയാർ ചലഞ്ച് ഓഫ് റോഡ് റൈഡിങ്ങും വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. ജലോത്സവത്തിൽ ഒന്നും രണ്ടും സമ്മാനങ്ങളായി യഥാക്രമം 35,000, 25,000 രൂപ വീതം ട്രോഫിയോടൊപ്പം നൽകും. കൂട്ടായ്മ സെക്രട്ടറി എൻ. ജമാൽ, ട്രഷറർ ഇ.കെ. റാഷിദ്, കെ.പി. ബാസിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com