
വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. പൂക്കൾ വിതറി, മുത്തുക്കുടകളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെ ജില്ലാ അതിർത്തിയായ അടിവാരത്തായിരുന്നു ആദ്യസ്വീകരണം.
ലിന്റോ ജോസഫ് എം.എൽ.എ., വി. കുഞ്ഞാലി, പി.എം. തോമസ്, ടാർസൻ ജോസ്, ടി. വിശ്വനാഥൻ, വി.കെ. വിനോദ്, ടി.വി. ബാലൻ, കെ.കെ. ബാലൻ, പി. ഗവാസ്, ടി.എം. ജോസഫ്, ഇളമന ഹരിദാസ്, മാത്യു ചെമ്പോട്ടിക്കൽ, ഗുലാം ഹുസൈൻ, പി.പി. ജോയ്, ഷാജി കുമാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വെസ്റ്റ് കൈതപ്പൊയിൽ, ഈങ്ങാപുഴ, മലപുറം, കാവുംപുറം, കൊട്ടാരക്കോത്ത്, തെയ്യപ്പാറ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, കാരമൂല, കൂടങ്ങരമുക്ക്, തിരുവമ്പാടി, മരക്കാട്ടുപുറം, ചെറുപ്ര, അഗസ്ത്യൻമുഴി, മുക്കം, നോർത്ത് കാരശ്ശേരി, കറുത്ത പറമ്പ്, ഗോതമ്പറോഡ്, എരഞ്ഞിമാവ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലേക്ക് കടന്നു.
മുക്കംനഗരസഭ ചെയർമാൻ പി.ടി. ബാബു, ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, സി.പി.ഐ. നേതാക്കളായ സത്യൻ മൊകേരി, ടി.വി. ബാലൻ, കെ.കെ. ബാലൻ, പി. വസന്തം, കെ. മോഹനൻ, സി.പി.എം. നേതാക്കളായ ടി. വിശ്വനാഥൻ, വി.കെ. വിനോദ്, ജോണി ഇടശ്ശേരി, പി.എം. ജോസഫ്, എബ്രഹാം മാനുവൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.



