LOCAL NEWSMUKKAMNews

തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

മുക്കം : തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി മാവത്തടത്തിൽ നാരായണൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചു. അഗസ്ത്യൻമുഴി തിരുവഞ്ചുഴി ക്ഷേത്രത്തിൽ നിന്നാരംഭിച്ച വരാവാഘോഷം രാത്രി ഒൻപതരയോടെ ക്ഷേത്ര സന്നിധിയിലെത്തി. താലപ്പൊലിയും ശിങ്കാരിമേളവും നിശ്ചല ദൃശ്യങ്ങളും വരവാഘോഷത്തിന്റെ മാറ്റുകൂട്ടി. എട്ടിനാണ് ശിവരാത്രി മഹോത്സവം.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാജേശൻ വെള്ളാരംകുന്നത്ത്, സെക്രട്ടറി ശശി ഊരാളിക്കുന്നത്ത്, പ്രകാശൻ തറോംകണ്ടി, ഉത്സവകമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾക്കുന്നുമ്മൽ, കൺവീനർ വിജയൻ നടുത്തൊടികയിൽ, കെ.കെ. ചന്ദ്രൻ, അനിൽകുമാർ ഗാർഡൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com