LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി.

തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്.

പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി അബ്രഹാം, റംല ചോലക്കൽ, വാർഡ് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ എം, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ വി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ഷില്ലി എൻ വി, തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പി.ടി ഹാരിസ് , ഡോ. ബെസ്റ്റി ജോസ്, ഡോ.സന്തോഷ് എൻഎസ്സ് ,ജോസഫ് പിസി പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ 33 പോളിയോ ബൂത്തുകളിലും വാർഡ് മെമ്പർമാരുടെയും, ആരോഗ്യ പ്രവർത്തകരുടേയും, അങ്കണവാടി വർക്കർമാരുടേയും, മറ്റു സന്നദ്ധ സംഘടനകളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com