KODIYATHOORLOCAL NEWSNews

ഇങ്ങനെ ഒരു എസ്‌എസ്‌എല്‍സി പരീക്ഷ ഇനി ഉണ്ടാവില്ല ! ഒരേ സെന്‍ററില്‍ പരീക്ഷ എഴുതാനെത്തിയത് 13 ജോഡി ഇരട്ടകള്‍.

കോഴിക്കോട്: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ചരിത്രത്തില്‍ ഒരുപക്ഷേ ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഗമം ആദ്യമായിരിക്കും. ഒരു കേന്ദ്രത്തില്‍ തന്നെ പരീക്ഷ എഴുതാനെത്തിയ 13 ജോഡി ഇരട്ടകുട്ടികളാണ് കൗതുകമുളവാക്കിയത്.

കോഴിക്കോട് കൊടിയത്തൂരിലെ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ അപൂര്‍വ പരീക്ഷാ സംഗമം നടന്നത്. സഹോദരങ്ങളും ഈ സ്‌കൂളിലെ തന്നെ പഠിതാക്കളുമായ 26 പേരായിരുന്നു ആ കുട്ടികള്‍. ദേശീയ സെറിബ്രല്‍ പാഴ്‌സി ഫുട്‌ബോള്‍ മത്സരത്തില്‍ ചാംപ്യന്‍മാരായ കേരള ടീമില്‍ അംഗമായിരുന്ന മുഹമ്മദ് അജ്ഹദും ഈ കൂട്ടത്തിലുണ്ട്.

ഓമശ്ശേരി സ്വദേശികളായ എ.പി ബഷീര്‍-ബുഷ്‌റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീര്‍, റീഹ ഫാത്തിമ, കൊടിയത്തൂര്‍ സ്വദേശികളായ പി.എ ആരിഫ് അഹമദ് -സുഹൈന ദമ്പതികളുടെ മക്കളായ ഹാനി റഹ്‌മാന്‍, ഹാദി റഹ്‌മാന്‍, വാലില്ലാപ്പുഴ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍-നജ്മുന്നീസ ദമ്പതികളുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ്‌വദ്, കൊടിയത്തൂര്‍ സ്വദേശികളായ രവീന്ദ്രന്‍-സ്മിത ദമ്പതികളുടെ മക്കളായ അമല്‍, അര്‍ച്ചന, അബൂബക്കര്‍-സുഹറ ദമ്പതികളുടെ മക്കളായ അഫ്‌ന, ഷിഫ്‌ന, ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാന്‍-സീന ഭായ് ദമ്പതികളുടെ മക്കളായ അബിയ ഫാത്തിമ, അഫിയ ഫാത്തിമ എരഞ്ഞിമാവ് സ്വദേശികളായ അബ്ദുല്‍ ഗഫൂര്‍-ബേബി ഷഹ്ന ദമ്പതികളുടെ മക്കളായ വി. ഫാസിയ, വി. മുഹമ്മദ് ഫാസില്‍, കാരശ്ശേരി സ്വദേശികളായ ജമാല്‍-ജസീന ദമ്പതികളുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അന്‍വര്‍ ഗദ്ദാഫി-ഷഫീന ദമ്പതികളുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ, പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു-ഷീജ ദമ്പതികളുടെ മക്കളായ കൃഷ്‌ണേന്ദു, കൃപാനന്ദ്, എരഞ്ഞിമാവ് സ്വദേശികളായ പി.പി മന്‍സൂറലി-ലൈലാബി ദമ്പതികളുടെ മക്കളായ സന്‍ഹ, മിന്‍ഹ, മാവൂര്‍ സ്വദേശികളായ അബ്ദുറഹിമാന്‍-സാബിറ ദമ്പതികളുടെ മക്കളായ ഫാത്തിമ റിയ, ആയിശ ദിയ, ഗോതമ്പ്റോഡ് സ്വദേശികളായ ഷമീര്‍-റഫ്‌നീന ദമ്പതികളുടെ മക്കളായ എ.എസ് റിഹാന്‍, റിഷാന്‍ എന്നിവരാണ് ആ ഇരട്ട സഹോദരങ്ങള്‍.

പരസ്പരമുള്ള സാമ്യതകൊണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ജോഡികളാണ് ഇതില്‍ ഭൂരിപക്ഷവും. പി.ടി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇത്തവണ 877 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ ഒന്നാണ് ഇത്. സ്‌കൂളിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് അപൂര്‍വമാണ്. പരീക്ഷയില്‍ മികച്ച വിജയം നേടാനാകുമെന്നാണ് ഈ ഇരട്ടക്കൂട്ടവും മറ്റ് വിദ്യാര്‍ത്ഥികളും പറയുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com