
കോഴിക്കോട്: സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത് 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ12) ആഗസ്ത് 25 ചൊവ്വാഴ്ച ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ് റാഹീമുൽഖലീൽ അൽബുഖാരി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചുഎന്നിവർ അറിയിച്ചു.



