
തിരുവനന്തപുരം: കേരള പൊലീസിന്റെ പുതിയ സംരംഭമായ ‘മൈ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (2026 ഓഗസ്റ്റ് 14) രാവിലെ 10.30ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കും.മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന ജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ രീതിയിൽ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരമാവധി പ്രയോജനപ്പെടുത്തി പൊലീസിന്റെ പ്രവർത്തനവും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളും ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.പൗരന്റെ അന്തസ്സ് പൂർണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുജനസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകും.പൊലീസിന്റെ നേട്ടങ്ങളെ പിന്നോട്ടടിക്കുന്ന തരത്തിലുള്ള മൂന്നാംമുറ ഉൾപ്പെടെയുള്ള അപരിഷ്കൃതവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ ഒഴിവാക്കി, ആധുനിക ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിനാവശ്യമായ പരിശീലനമടക്കമുള്ള കർമ്മപരിപാടികൾക്ക് പൊലീസ് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.വിവിധ വിഭാഗങ്ങൾക്ക് പ്രത്യേക ഹെൽപ്പ് ഡെസ്കുകൾപരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്നവർക്കായി വിവിധ വിഭാഗങ്ങളിലുള്ള പ്രത്യേക ഹെൽപ്പ് ഡെസ്കുകളും ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ഒരുക്കും.പ്രത്യേക പരാതി ഹെൽപ്പ് ഡെസ്ക്വനിതാ ഹെൽപ്പ് ഡെസ്ക്കുട്ടികളുടെ ഹെൽപ്പ് ഡെസ്ക്സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക്ട്രാൻസ്‌ജെൻഡർ ഹെൽപ്പ് ഡെസ്ക്ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ് ഡെസ്ക്സൈബർ ക്രൈം ഹെൽപ്പ് ഡെസ്ക്നിയമസഹായ ഹെൽപ്പ് ഡെസ്ക്ഇതിന് പുറമെ വിവിധ അപേക്ഷകൾ സമർപ്പിക്കൽ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട സേവനങ്ങൾ, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ തുടങ്ങിയ വിവിധ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.പൊലീസ് സ്റ്റേഷനുകളെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനസൗഹൃദവുമായ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ പൊതുജനങ്ങളും പൊലീസും തമ്മിലുള്ള വിശ്വാസബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ലക്ഷ്യം.



