LOCAL NEWSNews

മെഡീ സെപ്പ് കുറ്റമറ്റ രീതിയിൽ പുനക്രമീകരിക്കണം: സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ


തിരുവമ്പാടി : സർവ്വീസ് പെൻഷൻ കാർക്കും കുടുംബ പെൻഷൻ കാർക്കും സംസ്ഥാന ജീവനക്കാർക്കുമായി ആരംഭിച്ച മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയായ മെഡി സെപ് അപാകതകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ പുനക്രമീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കൂടുതൽ സർക്കാർ , സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കരാർ അനുസരിച്ചുള്ള മുഴുവൻ ചികിത്സകളും ലഭ്യമാക്കണമെന്നും ഉയർന്ന ഫീസ് ഈടാക്കരുതെന്നും യോഗം ആവശ്യം ഉന്നയിച്ചു.
കെ എസ് എസ് പി യു യൂണിറ്റ് ജനൽ ബോഡി സംഗമം , പുതിയ അംഗങ്ങൾക്ക് , സ്വീകരണം, പ്രതിഭകളെ ആദരിക്കൽ , വനിതാ വേദി സാംസ്കാരിക വേദി സംഗമം , കൈത്താങ്ങ് വിതരണം എന്നിവ യും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുകളത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ ഷാഹുൽ ഹമീദ് കൈത്താങ്ങ് വിതരണം ചെയ്തു.


യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, വൈസ് പ്രസിഡന്റ് എം ജെ ജെയിസ് , ജോ.സെക്രട്ടറി അബ്രാഹം തോമസ്, കെ പി തോമസ്, വനിതാവേദികൺവീനർ കെ ഐ ലൈസമ്മ, സാംസ്കാരിക വേദി കൺവീനർ ടോം തോമസ് , ലെയോണി മൈക്കിൾ , എം വി ജോർജ് , എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വികവ് തെളിയിച്ച ഡോ.സുജിത് ടോംസ്, ഡോ, ആനന്ദ് ലിയോ ജോർജ് , ദീപ ജോൺ ,ജൂലിയ ബിജു, മേഘന ബെന്നി, അലൻ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.


ടി ടി സദാ നന്ദൻ, പി വി ജോസഫ് ,എം എം ജോസഫ് , ആ നി സ ഖറിയാസ് എന്നിവർ നേതൃത്വം നൽകി. വിവിധ കലാ – സാംസ്കാരിക പരിപാടികളും നടന്നു.
ഫോട്ടോ – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി പഞ്ചായത്ത് സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com