News

ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ ഓട്ടോഡ്രൈവർക്ക് ആദരം

നരിക്കുനി : ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്ന ഏഴുവയസ്സുകാരനെ ഓട്ടോഡ്രൈവർ രക്ഷപ്പെടുത്തി. ആരാമ്പ്രം അങ്ങാടിയിലെ ഓട്ടോഡ്രൈവറായ കോട്ടന്റുമ്മാരത്ത് അബ്ദുറഹ്മാനാണ് മടവൂർ എ.യു.പി. സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥി ആദി റഹ്മാന്റെ രക്ഷകനായത്.

മടവൂർ പഞ്ചായത്തിലെ കൂട്ടുമ്പുറം -മൂന്നാം പുഴത്തോട്ടിൽ വേങ്ങോളിപ്പുറത്ത് കടവിൽ ഉമ്മയോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ആദി റഹ്മാൻ. കുളിക്കുന്നതിനിടയിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. അതുവഴി ഓട്ടോയുമായി പോവുകയായിരുന്ന അബ്ദുറഹ്മാൻ സ്ത്രീകളുടെ കൂട്ട നിലവിളികേട്ടാണ് വണ്ടി നിർത്തി ഓടിച്ചെന്നത്. പിന്നീട് തോട്ടിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

അബ്ദു റഹ്മാനെ ആരാമ്പ്രം യൂത്ത് ലീഗ് ഗ്രീൻ ആർമി റെസ്‌ക്യൂ ടീം അനുമോദിച്ചു. പഞ്ചായത്ത് മുസ്‍‌ലീം യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ ചക്കാലക്കൽ പൊന്നാട അണിയിച്ചു. എ.പി. ഷമീർ, അബ്ദുറഹിമാൻ പൂളക്കാടി, ഷാഫി ആരാമ്പ്രം, എ.കെ. ശംസുദ്ദീൻ, എം.സി. ജമാൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com