LOCAL NEWSMUKKAM

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, യുവാവ് മരിച്ചു

പൂവാട്ടുപറമ്പ്:നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.മാവൂർ-കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും പോസ്റ്റിലും ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തുള്ളവരാണ്ഇവരെ ആശുപത്രിയിലെത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും മണാശേരിയിലേക്ക് പോകുകയായിരുന്നു ശാലിൻ. കോഴിക്കോട് നെസ്റ്റോയിലെ ഡ്രൈവറാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com