KOODARANCHILOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മാതൃകയായി അൽഫോൻസ കോളേജ് വിദ്യാർത്ഥികൾ.

തിരുവമ്പാടി : അൽഫോൻസ കോളേജ് ആനുവൽ ഫെസ്റ്റ് ‘ആക്ടിസൺ 26’ ൻ്റെ ഭാഗമായി, കോളേജ് ക്യാമ്പസിൽ തങ്ങൾസ് ഗോൾഡ് സംഘടിപ്പിച്ച ‘ഗോൾഡ് ഹണ്ട്’ വഴി ലഭിച്ച സ്വർണനാണയങ്ങൾ എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സക്കായി നൽകി മാതൃകയായി തിരുവമ്പാടി അൽഫോൻസ കോളേജിലെ വിദ്യാർത്ഥികൾ. കോളേജ് യൂണിയൻ അംഗങ്ങളായ മുഹമ്മദ് ഇബ്രാഹിം, റോസ് ലിറ്റ് സജി, അവിഷ്ണ ദാസ്, അനാമിക, സെബിനാ ഷെറി, കോളേജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങളായ അഫ്സൽ ഹക്കീം, മുഹമ്മദ്‌ അൻവർ എന്നിവരാണ് മത്സരത്തിൽ ലഭിച്ച സ്വർണനാണയങ്ങൾ കുരുന്നുകൾക്കായി നൽകിയത്. ബാഹ്യപ്രേരണകൾ ഇല്ലാതെ കാരുണ്യപ്രവർത്തിയിൽ പങ്കുചേർന്ന വിദ്യാർത്ഥികൾ അൽഫോൻസ കോളേജിന് അഭിമാനമാണെന്ന് പ്രിൻസിപ്പൽ ഷൈജു ഏലിയാസും ഗോൾഡ് ഹണ്ട് സംഘാടകരും അഭിപ്രായപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com