
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റ് വ്യാപാരി കുടുംബ സംഗമം ഹാർമണി 2024 തിരുവമ്പാടി പാരിഷ് ഹാളിൽ വിവിധ പരിപാടികളോടെ നടത്തി .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി. കെ. ബാപ്പു ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു ഈ വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു ഉപഹാരങ്ങൾ നൽകി . യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതം പറഞ്ഞുഎബ്രഹാം ജോൺ നന്ദി പ്രകാശിപ്പിച്ചു ഗഫൂർ സിംഗാർ,ഫൈസൽ. സി എം ,റഷീദ് .ടി .ആർ സി,നദീർ. ടി. എ ,തോമസ് സെബാസ്റ്റ്യൻ ,ഗിരീഷ് ,അനൂപ് ,വിജയമ്മ ,,ജാൻസി ,എന്നിവർ നേതൃത്വം നൽകി. യൂത്ത് വിംഗ് ,വനിതാവിംഗ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള ,നാടകം ,സെമി ക്ലാസിക്കൽ ഡാൻസ് ,അഘോരി ഫ്യൂഷൻഡാൻസ് , ഡ്രാമ കോമഡി ഫ്യൂഷൻ ,തുടങ്ങിയ വിവിധ കലാപരിപാടികൾ നിറഞ്ഞ സദസ്സ് കയ്യടിയോടെ മേളയ്ക്ക് മാറ്റുകൂട്ടി



