News

വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാവും; കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡ് പ്രവൃത്തിക്ക് തുടക്കം

മുക്കം: മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂളിലേയും ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വാദി റഹ്മ സ്കൂളിലേയും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായ കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡിൻ്റെ പ്രവൃത്തിക്ക് തുടക്കമായി.

2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 33 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പ്രവൃത്തി നടക്കുന്നത്. പാലക്കുഴിയിൽ നിന്നാരംഭിച്ച് പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് എത്തിച്ചേരുന്ന റോഡിന് ഒരു കിലോമീറ്റർ ദൂരമാണുള്ളത്. ആദ്യഘട്ടത്തിൽ റോഡിൻ്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. റോഡ് യാഥാർത്ഥ്യമായാൽ അത് നിരവധി പേർക്ക് ഉപകാരപ്രദമാവും.

നിലവിൽ രണ്ട്സ് സ്കൂളുകളിലേക്കുമായി രണ്ട് റോഡുകൾ ഉണ്ടങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ഇരുഭാഗത്തു നിന്നും വാഹനങ്ങൾ വന്നാൽ ഗതാഗതക്കുരുക്ക്തിതിവാണ്. ഈ പ്രശ്നത്തിനും റോഡ് വരുന്നതോടെ പരിഹാരമാവും.
റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, അബ്ദുൽ അസീസ് ആരിഫ്,
സി പി അസീസ്,സി പി സൈഫുദ്ദീൻ,കെ സി സി ഹുസ്സൈൻ,കെ ടി മൻസൂർ,എം എ അബ്ദുറഹിമാൻ, ജ്യോതി ബസു,വി. അഹമ്മദ് , അഹമ്മദ് കുട്ടി പൂളക്കത്തൊടി, കുന്നത്ത് മുഹമ്മദ്,ഷബീർ വിളക്കോട്ടിൽ, ഹുസ്സൈൻ കുട്ടി കുയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com