
മുക്കം:താഴക്കോട് ജി.എൽ.പി സ്കൂൾപൂർവ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയായ പുനർജനിയുടെ ലോഞ്ചിംഗ് കർമം മുക്കത്തിൻ്റെ സ്വന്തം കാഞ്ചനമാല നിർവ്വഹിച്ചു.മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ താഴക്കോട് ജി.എൽ.പി സ്കൂൾ വികസന സമിതി ചെയർമാൻ എം.ഗോവിന്ദൻ കുട്ടി ആധ്യക്ഷ്യം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി സ്വാഗതവും താഴക്കോട് വികസന സമിതി ട്രഷറർ കെ.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, യൂനുസ് പുത്തലത്ത്, പി.കെ കണ്ണൻ, എ.പി.മുരളീധരൻ മാസ്റ്റർ, കെ ഉസ്സൻ മാസ്റ്റർ, എ.വി സുധാകരൻ മാസ്റ്റർ, ഒ.സി മുഹമ്മദ് മാസ്റ്റർ, സി.വിശ്വനാഥൻ, ദാമോദരൻ കോഴഞ്ചേരി എന്നിവർ സംസാരിച്ചു.ഏപ്രിൽ മാസത്തെ യുറീക്കയിലൂടെ സംസ്ഥാനമൊട്ടാകെ താരമായ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി സജ ഫാത്തിമ, മലയാള മനോരമ പത്രത്തിൽ 2023 മെയ് 11 ൽ സ്വന്തം കവിത പ്രസിദ്ധീകരിച്ച നാലാം ക്ലാസ് വിദ്യാർത്ഥിനി അമീന മിന്നത്ത് എന്നീ സാഹിത്യപ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും കാഞ്ചനമാല നിർവഹിക്കുകയുണ്ടായി. പുരുഷോത്തമൻ, മോഹനൻ വി സി, സന്തോഷ് പെരളിയിൽ.പി.ടി.എ പ്രസിഡണ്ട് ഒ.ഉബൈദുള്ള, എസ്.എം.സി ചെയർമാൻ സൽമാൻ ഫാരിസ് മീന ജോസഫ്. ഖൈറുന്നിസ എം.പി. സലോമി പി.പി, ഷമീബ്, ബിജു എ.വി.ആയിഷ എന്നിവർ നേതൃത്വം നൽകി.



