LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

അപകടരഹിത തിരുവമ്പാടി’: സൗജന്യ ജീവൻ രക്ഷാ പരിശീലന ക്ലാസും ബോധവൽക്കരണ പരിപാടിയും നവംബർ 2-ന്

തിരുവമ്പാടി: മലയോര മേഖലയിൽ അപകടമരണങ്ങളും നദികളിലെ മുങ്ങിമരണങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ‘അപകടരഹിത തിരുവമ്പാടി’ ബോധവൽക്കരണ പരിപാടിയും സൗജന്യ ജീവൻ രക്ഷാ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. 2026 നവംബർ 2 തിങ്കളാഴ്ചയാണ്  സംയുക്ത പരിപാടി നടക്കുന്നത്.

താലൂക്ക് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (TDRF) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, പോലീസ് ഡിപ്പാർട്ട്‌മെന്റ്, KSEB സെക്ഷൻ, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 2:00 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിലെ സർവീസ് സഹകരണ ബാങ്ക് ഓപ്പൺ സ്റ്റേജിൽ വെച്ച് നടക്കുന്ന സൗജന്യ ജീവൻ രക്ഷാ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ  സി.കെ. കാസിം നിർവ്വഹിക്കും. കേരളത്തിലുടനീളം നിരവധി ജീവൻ രക്ഷാ പരിശീലനങ്ങൾ നൽകി ശ്രദ്ധേയനായ പ്രമുഖ പരിശീലകൻ ശ്രീ. മുണ്ടമ്പ്ര മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകും. ദുരന്തങ്ങളെ നേരിടാനും പ്രഥമശൂശ്രൂഷ നൽകാനും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്ന പരിശീലനമാണ് നൽകുന്നത്.

തിരുവമ്പാടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന
ചടങ്ങിൽ TDRF ജില്ലാ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ ഒരു നാടിനായി കൈകോർക്കാനും തിരുവമ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ ജനങ്ങളും ഈ പരിപാടിയിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com