
തിരുവമ്പാടി : സംയുക്ത ഈദ് ഗാഹ് എം.സി. ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഹബീബ് റഹ്മാൻ പേക്കാടൻ അറിയിച്ചു.
പെരുന്നാൾ ദിവസം രാവിലെ 7.15 ന് പി. അബ്ദുൽ മജീദ് മദനി ഈദ്ഗാഹിന് നേതൃത്വം നൽകും . ഈ ദ് ഗാഹിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കും . കെ.എൻ.എം മർക്കസുദഅവ , വിസ് സം ഇസ്ലാമിക് മിഷൻ , കേരള നദ് വത്തുൽ മുജാഹിദീൻ , ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ ചേർന്നാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്.



