LOCAL NEWSNews

വിമാനത്താവളം റണ്‍വേ നവീകരണം; 15 മുതൽ വിമാന ഗതാഗതത്തിന് നിയന്ത്രണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് വിമാനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് നിയന്ത്രണം. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറുവരെ റണ്‍വേ നിയന്ത്രണം തുടരും.

ഈ സമയങ്ങളില്‍ റണ്‍വേ പൂര്‍ണമായും അടച്ചിടും. ഇതിനാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിലും ആഗമനത്തിലും സമയ മാറ്റം ഉണ്ടാവും. വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ വിമാന സര്‍വീസ് സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com