LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ ഇന്ന് (29-12-2022); അറിയാൻ

സിനിമ വർക്‌ഷോപ്പ് വടകര ∙ ബിഇഎം എച്ച്എസ്എസ് ഫിലിം അക്കാദമി 31 ന് രാവിലെ 10 ന് സിനിമ വർക്‌ഷോപ്പ് നടത്തും. അഭിനയത്തിന് 14 വയസ്സു മുതൽ 25 വരെയും തിരക്കഥയ്ക്ക് 25 മുതൽ 60 വരെയുമാണ് പ്രായ പരിധി. 9497145237.

കേരഗ്രാമം പദ്ധതിനാദാപുരം∙ ചെക്യാട് പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയിൽ അംഗമാകാനുള്ള അപേക്ഷ ജനുവരി 2നു മുൻപ് ലഭിക്കണം. ഫോം വാർഡ് തല സമിതിയെയോ മെംബർമാരെയോ ബന്ധപ്പെട്ടാൽ കിട്ടും.

ആടു കർഷകരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മലബാറി ആടുകളുടെ വർഗോദ്ധാരണം പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവരും അഞ്ചിൽ കൂടുതൽ ആടുകളെ വളർത്തുന്നവരുമായ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 31 ന് അകം അടുത്തുള്ള മൃഗാശുപത്രിയിൽ അപേക്ഷ നൽകണം.

കിഡ്സ് അത്‌ലറ്റിക്സ് ശിൽപശാല ഇന്ന്കോഴിക്കോട് ∙ സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ 4 വരെ കിഡ്സ് അത്‌ലറ്റിക്സ് നോർത്ത് സോൺ ശിൽപശാലയും ഒഫിഷ്യൽ ക്ലിനിക്കും നടക്കാവ് ഗവ. സ്കൂളിൽ നടക്കും. 9895545929.

വൈദ്യുതി മുടക്കം ഇന്ന്∙അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു രാവിലെ 10 മുതൽ 11 വരെ ചേവരമ്പലം ടൗൺ പരിസരം, അരളപ്പാട് ദേവീക്ഷേത്ര പരിസരപ്രദേശം, പാച്ചാക്കിൽ തോട്, കുടിൽത്തോട്, ഗ്രീൻവാലി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com