News

കർക്കിടക വാവുബലി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി

പുതുപ്പാടി : ജൂലായ് 27 മലപുറം അമ്പലപ്പടി
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി

വാവുബലികൾക്ക് പ്രസിദ്ധിയാർജ്ജിച്ച വിഷ്ണു ക്ഷേത്രങ്ങളിൽ നടത്തുന്ന ബലിതർപ്പണത്തിന് വലിയ പ്രാധാന്യമാണ് വിശ്വാസികൾ കല്പിക്കുന്നത്
കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കർക്കിടക വാവുബലി ഇത്തവണ മികച്ച രീതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

ആചാര്യൻ ശ്രീ :ഇടുക്കി സജേഷിന്റെ മുഖ്യ കാർമ്മികത്വത്തിൽ ജൂലൈ 28 – ന് (1197 കർക്കിടകം 12) പുലർച്ചെ 4 മണി മുതൽ ബലിതർപ്പണം നടത്താവുന്നതാണ്

മഹാവിഷ്ണു ഭഗവാന്റെ പാദത്തെ സങ്കൽപ്പിച്ച് പിതൃ പരമ്പരകളെ ആവാഹിച്ച് ക്ഷേത്രം ബലികടവിൽ വ്രതശുദ്ധിയോടു കൂടി ബലി സമർപ്പിച്ച് ഭഗവത് സായൂജ്യത്തെ സങ്കൽപ്പിച്ച് പിതൃ പരമ്പരകളുടെ അനുഗ്രഹം തേടാൻ ഒരേ സമയം നിരവധിയാളുകൾക്ക് സൗകര്യം’ ഒരുക്കിയതായി ക്ഷേത്രം പ്രസിഡണ്ട് കെ സി പ്രമോദും സെക്രട്ടറി രാമചന്ദ്രൻ തവന്നൂർ ചാലിലും അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com