KODIYATHOORLOCAL NEWSNews
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് വെച്ച് ശുചിത്വ സന്ദേശജാഥ സംഘടിപ്പിച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിൽ വെച്ച് ശുചിത്വ സന്ദേശജാഥ സംഘടിപ്പിച്ചു വിദ്യാർത്ഥികൾ പങ്കെടുത്ത ജാഥ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടിഹസ്സൻ,ആയിഷ ചേലപ്പുറത്ത്, ബാബുപൊലുകുന്നത്ത്, മെമ്പർമാരായ ടി.കെ.അബൂബക്കർ, മജീദ് റിഹ്‌ല , മമ്മദ്, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ, ഹരിതകേരളമിഷൻ ആർ.പി. രാജേഷ്, അധ്യാപകർ, ഹരിതകർമ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മാലിന്യമുക്ത പ്രതിക്ഞയോടുകൂടി ജാഥ അവസാനിച്ചു.



