LOCAL NEWS

ഇ.എസ്.എ പഞ്ചായത്ത് തല റിപ്പോർട്ട് തയ്യാറാക്കാൻ തിരുവമ്പാടിയിൽ സർവ്വകക്ഷിയോഗം ചേർന്നു.

തിരുവമ്പാടി : പരിസ്ഥിതി പ്രദേശം ഇ എസ് എ ബന്ധപ്പെട്ട പഞ്ചായത്തിൽ ഉള്ളവരുടെ ആശങ്ക അകറ്റുന്നതിന് സർവ്വകക്ഷിയോഗം വിളിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
സർവ്വകക്ഷി യോഗത്തിൽ നിർദ്ദേശം വന്നത് ഗ്രാമപഞ്ചായത്ത് മെമ്പർമാരെയും ബ്ലോക്ക് മെമ്പർമാരെയും ജില്ലാ പഞ്ചായത്ത് മെമ്പർമാരെയും കൂടി ഉടൻതന്നെ വിളിച്ചുചേർത്ത് യോഗം കൂടി ചേർന്ന് പഞ്ചായത്തിലെ ഏതെങ്കിലും പ്രദേശം ഇഎസ്ഐയിൽ പെട്ടിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കിക്കൊണ്ട് അടുത്ത ദിവസം തന്നെ റിപ്പോർട്ട് ആക്കി ബോർഡ് തീരുമാനമെടുത്ത് അംഗീകരിച്ചറിപ്പോർട്ട് സർക്കാരിന് കൊടുക്കാം എന്നാണ് യോഗ തീരുമാനം. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇഎസ്എ ഉൾപ്പെട്ടിട്ടില്ല എന്നാണ് അറിയുവാൻ സാധിക്കുന്നത്അതുകൊണ്ടാണ് സൂക്ഷ്മ പരിശോധനയ്ക്ക് ഒന്നും കൂടി ശ്രമിക്കുന്നത് യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു,

വിവിധരാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മനോജ് വാഴെപ്പറമ്പിൽ, സി.എം പുരുഷോത്തമൻ, ജോയി മ്ലാങ്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, റംല ചോലക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ഡി ആൻറണി, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി, കെ.എം ബേബി, ലിസി സണ്ണി ,രാധാമണി, അപ്പു കോട്ടയിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിപിൻ ജോസഫ്, വില്ലേജ് ഓഫീസർ കോമളാങ്കൻ, ഡി.എഫ്.ഒ ശ്വേതാ, കൃഷി ഓഫീസർ ഫാസിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com