News

തിരുവമ്പാടിയിൽ ജീവിതശൈലീ രോഗ നിയന്ത്രണ വിവരശേഖരണം തുടങ്ങി

തിരുവമ്പാടി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വിവരശേഖരണം ആരംഭിച്ചു.

ശൈലി ആപ്പ് വഴിയാണ് സർവ്വേ നടത്തുന്നത്. ഇതിനായി ആശമാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും സമൂഹത്തിലെ 30 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളോട് രോഗലക്ഷണങ്ങളും അപകടസാധ്യതകളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങൾ ശൈലി ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം, രക്താതിസമ്മർദ്ദം, കാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, പൊണ്ണത്തടി എന്നീ രോഗസാധ്യതയുള്ള വ്യക്തികളെ ശൈലി അപ്പ് വഴി കണ്ടെത്തി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് തുടർ പരിശോധനയ്ക്കായി അയക്കും.

ശൈലീ ആപ്പ് വഴിയുള്ള ജനസംഖ്യാധിഷ്ഠിത സ്ക്രീനിങ്ങിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പെരുമ്പൊയിൽ വയൽ അഷറഫിന്റെ വീട്ടിൽ വച്ച് (വാപ്പാട്ട് – വാർഡ് 10) ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ മുഹമ്മദലി എം കെ. അധ്യക്ഷത വഹിച്ചു ശൈലീ ആപ്പിനെ കുറിച്ചും ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ വിശദീകരിച്ചു. ഗിരീഷ് കുമാർ (ജെഎച്ച് ഐ), ശശി എം ടി (എസ് ടി എസ് ), ആശാ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com