
കൂടരഞ്ഞി : കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ഹെയർപിൻ വളവുകളിലും മറ്റ് വിവിധ ഭാഗങ്ങളിലും കൈവരിയും സിഗ്‌നൽ ബോർഡുകളും സ്ഥാപിക്കണ മെന്ന് ആർ ജെ ഡി കക്കാടംപൊയിൽ വാർഡ് കമ്മിറ്റിയോഗം ആവശ്യപെട്ടു. മലയോര ഹൈവേ റോഡിന് ശേഷമുള്ള റോഡിൻ്റെ വിവിധഭാഗങ്ങളിൽ കാട് പിടിച്ച് കിടക്കുന്നതിനാൽ യാത്രകാർക്ക് റോഡും വളവുതിരിവുകളും വൻഗർത്തങ്ങളും തിരിച്ചറിയാനാവാത്ത സാഹചര്യമാണുള്ളത്.
ദിവസവും ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള വാഹനങ്ങൾ കൊണ്ട് വീർപ്മുട്ടുന്ന റോഡിൽ അന്യദേശങ്ങളിൽ നിന്നു വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്ഥലപരിചയമില്ലാത്ത തിനാൽ വീതി കുറഞ്ഞ ഈ റോഡിൽ വലിയഅപകടം സംഭവിക്കാനുള്ള സാഹചര്യം പരിഗണിച്ച് ബന്ധപെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.
വാർഡ് കമ്മിറ്റി പ്രസിഡണ്ട് ബെന്നി കാക്കനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, സോളമൻ മഴുവഞ്ചേരിൽ, തങ്കച്ചൻ ചീങ്കല്ലേൽ, ജോർജ് ചന്ദ്രൻകുന്നേൽ, വിൽസൺ പ്ലാമൂട്ടിൽ, വർഗീസ് കോട്ടക്കൽ, ക്ലീറ്റൻസ് പൂവത്തിനാൽ, റെജി ഊന്നനാൽ, ജോർജ് തോട്ടത്തിൽ, ജിൻ്റോ കൊച്ചുവേലിക്കകത്ത്, ബിനു വട്ടപാറയിൽ എന്നിവർ സംസാരിച്ചു.



