LOCAL NEWS

തലയാട് മലയോര ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു

തലയാട് മലയോര ഹൈവേയുടെ പ്രവർത്തനം നടക്കുന്ന തലയാട് 25-ാം മൈലിൽ അതിവേഗത്തിൽ വന്ന കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.കരിയാത്തൻപാറയിൽനിന്ന്‌ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. റോഡ്പണി നടക്കുന്നതുകൊണ്ട് റോഡിൽ മണ്ണും ചെളിയും നിറഞ്ഞ അവസ്ഥയിലായിരുന്നു. മുന്നറിയിപ്പ് ബോർഡുകൾ പലതും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനം ഓടിക്കുന്നവർ ഇത് വേണ്ടത്ര പരിഗണിക്കുന്നില്ല. കരിയാത്തുംപാറ, കക്കയം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും ഒട്ടേറെ വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. ഈ പ്രദേശത്ത് അപകടം പതിവായിരിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com