ജിജി.കെ.തോമസ് വീണ്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ്.

തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് 2023 -24 വർഷത്തെ വാർഷിക ജനറൽബോഡിയോഗവും 2024-2026 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും തിരുവമ്പാടി എംസി ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ജിജികെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2013 24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോടും വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ പി .പി. അബ്ദുൽ ഗഫൂറും അവതരിപ്പിച്ചു വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജിഎന്നിവർ പ്രസംഗിച്ചു തുടർന്ന് യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ജിജി.കെ.തോമസ് വീണ്ടും യൂണിറ്റ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു .ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ എവിഎം കബീർ റഫീഖ് മാളിക അമീർ മുഹമ്മദ് ഷാജി സെക്രട്ടറിമാരായ ജില്ലാ സെക്രട്ടറിമാരായ മനാഫ് കാപ്പാട് ബാബുമോൻ യൂത്തിങ് സംസ്ഥാന സെക്രട്ടറി പ്രസിഡണ്ട് സലിം രാമനാട്ടുകര നിയോജകമണ്ഡലം ഭാരവാഹികളായ പ്രേമൻ ,ജിൽസ് പെരിഞ്ചേരി, അസ്ലം മുക്കം, മൊയ്തീൻകുട്ടി പുതുപ്പാടി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു ,യൂണിറ്റ് ജനറൽ സെക്രട്ടറിയായി എബ്രഹാം ജോണിനെയും ട്രഷററായി പി പി അബ്ദുൽ ഗഫൂറിനെയും തിരഞ്ഞെടുത്തു